ആ....
മിഴിയോരം ഒരു മോഹം മലരായ് പൂക്കവേ
മഴവില്ലിന് നിറമേഴും മഴയായ് പെയ്യവേ
കുളിരാടും കൂട്ടിലെ കുനുതൂവല് തുമ്പികള്‍
കൊതിയോടെ കാതില്‍ പാടും
ഐ ലവ് യു ഐ ലവ് യു
പൂങ്കാറ്റും പുലര്‍മഞ്ഞും പൂവിന് നെഞ്ചില്‍ മുത്തും
പാല്തോല്ക്കും പൌര്ണ്ണമിയെന് പീലിച്ചുണ്ടില്‍ കഥ്റ്റും
പവനുരുകിയ പൂങ്കവിളില്‍ തുടുവിരല്മുന തഴുകുമ്പോള്‍
കളമെഴുതിയ കരളുകളില്‍ കിളിയുടെ വിളി കേള്‍ക്കുമ്പോള്‍
മാറില്‍ മനസ്സില്‍ മാമ്പൂ വിരിയുകയായ്
[മിഴിയോരം]
ചെമ്മാനം പൂഞ്ചിമിഴില്‍ മുത്തും മുകിലും തന്നു
മാറ്റേറും മിഴിയെഴുതാന്‍ മലരും മഷിയും തന്നു
പുലരൊളിയുടെ പൂവുടലില്‍ ഇളവെയിലല പൂഞ്ചേല
അഴകിടമിതു മൂടാനായ് ആലിലകള്‍ അരഞ്ഞാണം
താനേ പാടും തംബുരുവല്ലോ ഞാന്‍
[മിഴിയോരം]