ജമന്തീ ജമന്തീ
ജനുവരിക്കുളിര്‍ ധനുവില്‍ ചൂടിയ സുഗന്ധീ
കവിളില്‍ കണ്‍കളില്‍ കാമുകനര്‍പ്പിക്കും
കണിമുത്തിനു ചൂടുണ്ടോ?
അടഞ്ഞിരുന്നാലും... ഇതളിന്‍ വാതിലില്‍
കാമുകര്‍ മുട്ടിവിളിക്കുമോ?
അകത്തുവന്നാലും ദലപുടങ്ങളില്‍
അനുരാഗ നീരലിയുമോ?
നിശബ്ദരാവുകളില്‍ ... നിഴലിന്‍ തോണിയില്‍
അലയും കാറ്റിനു തുണവേണ്ടേ?
അവന്റെ വിരിമാറില്‍ കരതലങ്ങളില്‍
അമരുമ്പോഴെന്തുസുഖം