ജലതരംഗമേ പാടൂ......ജലതരംഗമേ പാടൂ....
കാറ്റിന്‍ മണിവീണ മീട്ടി പാടൂ...പാടൂ....
പളുങ്കുമണികള്‍ പവിഴമുത്തുകള്‍ കോര്‍ത്തു കോര്‍ത്തു നടമാടൂ
ജലതരംഗമേ പാടൂ......ജലതരംഗമേ പാടൂ....
കുളിര്‍ വിടര്‍ത്തുമീ നിമിഷലജ്ജയില്‍ കുലുങ്ങും മേനിതന്‍ താളം
മൃദുല മോഹമലര്‍ വിടരും മാനസം പകര്‍ന്നു നല്‍കും ഉന്മാദം
ഈ താളത്തില്‍ മേളത്തില്‍ ഉന്മാദലഹരിയില്‍ വിലാസ സംഗമ ദാഹം
(ജലതരംഗമേ പാടൂ)
നിറം നിരത്തുമീ ശിഥിലരശ്മിയില്‍ തെളിയും ലതകള്‍തന്‍ സ്വപ്നം
മുകളില്‍ വാനം അരികില്‍ നീ വരൂ തുളുമ്പി നില്‍ക്കും സായാഹ്നം
ആ സ്വര്‍ഗ്ഗത്തിന്‍ താളത്തില്‍ ആനന്ദതാളത്തില്‍ വിലാസ സംഗമ ദാഹം
(ജലതരംഗമേ പാടൂ)