ജലതരംഗലീല...ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര...നുരയും ഹര്‍ഷധാര...
വ്രീളാലോലമീ മോഹാവേശം
ശ്യാമോദാരമീ പ്രേമാകാശം
ഇതാത്മാവിന്‍ പരിരംഭണം...ഓ...
അലകള്‍ ഞൊറിയുമീ കുളിരിന്‍ കമ്പളം
കലകള്‍ തീര്‍ക്കുമീ പനിനീര്‍ നൂപുരം
മൌനം വിങ്ങുമീ സതിരിന്‍ ലഹരിയില്‍
നാണം വിങ്ങുമീ നോവിന്‍ ചുഴികളില്‍
ജലതരംഗ ലീല...ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര...നുരയും ഹര്‍ഷധാര...
മര്‍മ്മരം...ദലമര്‍മ്മരം
അമൃതം പെയ്തൂ മേഘപഞ്ജരം
അഞ്ജനം...നീലാഞ്ജനം...
അംഗോപാംഗം സൌഖ്യലാളനം
ഇഴയും മേനിയില്‍ വിരല്‍മണിനാദം
ഉലയും അലയില്‍ കളിയരഞ്ഞാണം
കനവാം നിനവാം സ്വപ്നാടനമാം
ജനിയാം മൃതിയാം കളിചിരിയില്‍ മുങ്ങീ നാം...
(ജലതരംഗലീല.....)
വീണയില്‍...നിന്‍ വീണയില്‍
തുളുമ്പീ താനേ ലാസ്യ മാധുരി....
വേണുവില്‍...നിന്‍ വേണുവില്‍
അലിഞ്ഞൂ ക്രീടാ ലാസ്യമോഹനം...
കൊമ്പിന്‍ മുനയാല്‍ നിന്‍ മാന്‍മിഴിയില്‍
എഴുതാതെഴുതും ശൃംഗാര ലേഖം...
അറിയാതറിയാതൊഴുകാതൊഴുകും
അനുഭൂതികള്‍ തന്‍ നിര്‍വൃത ലയനം....
(ജലതരംഗലീല.....)