മുന്നില്‍ മൂകമാം ചക്രവാളം
പിന്നില്‍ ശൂന്യമാമന്ധകാരം
അന്ധകാരം.... അന്ധകാരം....
മുന്നില്‍ മൂകമാം ചക്രവാളം.......
കാറ്റില്‍ ജ്വലിക്കുമോ കാലം കെടുത്തുമോ
മോഹങ്ങള്‍ കൊളുത്തിയ തിരിനാളം
പഞ്ചഭൂതങ്ങള്‍തന്‍ പഞ്ജരത്തിന്നുള്ളില്
പുകയുന്ന തിരിനാളം പുകയുന്ന തിരിനാളം
മുന്നില്‍ മൂകമാം ചക്രവാളം.....
കയ്യില്‍ വിലങ്ങുമായ് കരളില്‍ ഇരുട്ടുമായ്
കാലത്തിന് ജയിലിലിരിപ്പൂ ഞാന്‍
ആരുടെ കൈകള്‍ തുറന്നു തന്നീടുമീ
അറയുടെയഴിവാതില് അറയുടെയഴിവാതില്
മുന്നില്‍ മൂകമാം ചക്രവാളം.....