ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാല്‍പരതരം നഹിഃ
(ജപകോടി)
സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു
സംഗീത കല്‌പദ്രുമം...
ബ്രഹ്മസമാധിയില്‍ വിലയിച്ചു പാടുന്നു
ത്യാഗരാജ ഭാവലയം...
(ജപകോടി)
ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി
കൈലാസ ഹിമമുടികള്‍...
ഹരിതവനനിരയില്‍ അരിയസ്വരനദിയില്‍
അഗാധജലധിയില്‍ ഉണരുക സരസ്വതി!
(ജപകോടി)
jabagoḍi guṇaṁ dhyānaṁ
dhyānagoḍi guṇolayaḥ
layagoḍi guṇaṁ gānaṁ
gānālparadaraṁ nahiḥ
(jabagoḍi)
saṁkramasandhyayil idaḽiṭṭu pūkkunnu
saṁgīda kalpadrumaṁ...
brahmasamādhiyil vilayiccu pāḍunnu
tyāgarāja bhāvalayaṁ...
(jabagoḍi)
ānandamūrsshayil uḍalugaḽurugi
kailāsa himamuḍigaḽ...
haridavananirayil ariyasvaranadiyil
agādhajaladhiyil uṇaruga sarasvadi!
(jabagoḍi)