ഏതോ സ്വപ്നം പോലെ
നീയെന്‍ മുന്നില്‍ വന്നു
നിന്റെ നാദം കേള്‍ക്കാന്‍
നെഞ്ചില്‍ താലം ചാര്‍ത്താന്‍
മോഹങ്ങള്‍ മാറാനായ്
മഞ്ഞിന് പടവിലൂടെ
നിഴലുപോലെ ഇനി നീ വാ
(ഏതോ)
ഇന്നു നിന്നെ നോക്കി നില്ക്കാനാശകള്
പീലി വീശി എന്നിലുണരുമ്പോള്‍
നാണത്താല്‍ ചുവന്നുവോ രാഗത്തേനണിഞ്ഞുവോ
ഒരു മൗനം നാദമായിടുന്ന ധന്യവേളയില്
നിന്നില്‍ അലിയുമെന്‍ ഓരോ നിമിഷവും
എന്നില്‍ പുളകമായി മധുരമായി നിറയൂ നീ
(ഏതോ)
കൂടു നെയ്തു കൂട്ടിരിക്കാന്‍ വന്നു നീ
എന്റെയാത്മതന്ത്രി തഴുകുമ്പോള്‍
രോമാഞ്ചം അറിഞ്ഞു ഞാന്‍ ദാഹത്താല്‍ തളര്‍ന്നു
ഹൃദയങ്ങള്‍ തമ്മില്‍ പുല്‍കിടുന്ന മൂകവേളയില്‍
നിന്നില്‍ വിടരുമെന്‍ ഓരോ മുകുളവും
എന്നില്‍ കുളിരുകോരി സുകൃതമായി നിറയൂ നീ
(ഏതോ)