ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
ഇന്നലെ നാം കണ്ട കളിപ്പെണ്ണല്ലേ
ഇന്ദീവരാക്ഷിയാം സുന്ദരിയാള്‍...

വേണ്ടാതനമിതു പറയേണ്ടാ....വെറും വാക്കോതും തോഴികളേ....
പുത്തനിലഞ്ഞി ചോട്ടിലുറങ്ങും പൂവാംകുരുന്നില തയ്യല്ലാ....
പൂവാംകുരുന്നില തയ്യല്ലാ....
ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
മറക്കുടക്കാലില്‍ മന്മഥന്‍ വളര്‍ത്തിയ മന്ദാരലതയല്ലോ
പൂത്ത മന്ദാരലതയല്ലോ....
കളിയാക്കരുതേ......കളിയാക്കരുതേ....
കരിനാക്കെന്തിനു കളിത്തോഴീ....
ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
ഇല്ലത്തെ പൂന്തോപ്പില്‍ ഇന്നല്ലോ മല്ലീബാണനു ശീവേലി....
ഇന്നു മല്ലീബാണനു ശീവേലി....
(ഇല്ലത്തെ......)
ആനപ്പുറമേ എഴുന്നള്ളിയ്ക്കാന്‍ ആത്തോലമ്മേടെ പൂമേനി.....
ഈ ആത്തോലമ്മേടെ പൂമേനി.....