Itranaal itranaal

ഇത്രനാൾ ഇത്രനാൾ
Year
Language

ithranal ithranal engayirunnu nee ?
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
ചൈത്രമദാലസ മധുചന്ദ്രികേ
നീലമേഘ നികുഞ്ജത്തില്‍ ഒളിച്ചിരുന്നു
വാനമാളിക്തന്‍ മട്ടുപ്പാവില്‍ മറഞ്ഞു നിന്നു ?(ഇത്രനാള്‍..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?

ചിത്രമാം നീരജ പൊയ്കയില്‍ നീന്തുന്ന
മുഗ്ധാനുരാഗമരാളമേ നീ
ഇത്രനാള്‍ ഇത്രനാള്‍ ഏതു തടങ്ങളില്‍
സ്വപ്നം കണ്ടു കിടന്നുറങ്ങി ? (ഇത്ര നാള്‍..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?

പാര്‍വണ ചന്ദ്രിക പാദങ്ങള്‍ ചുംബിക്കും
പാതിരാഗന്ധി സുഗന്ധമേ നീ (പാര്‍വണ..)
ഇത്രനാള്‍ ഏതു വസന്ത ശലഭത്തേ
മത്തു പിടിപ്പിക്കാന്‍ പൊയിരുന്നു ?(ഇത്ര നാള്‍..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?

ithranal ithranal engayirunnu nee ?
itranāḽ itranāḽ ĕṅṅāyirunnu nī ?
saitramadālasa madhusandrige
nīlamegha niguñjattil ŏḽiccirunnu
vānamāḽiktan maṭṭuppāvil maṟaññu ninnu ?(itranāḽ..)
itranāḽ itranāḽ ĕṅṅāyirunnu nī ?

sitramāṁ nīraja pŏygayil nīndunna
mugdhānurāgamarāḽame nī
itranāḽ itranāḽ edu taḍaṅṅaḽil
svapnaṁ kaṇḍu kiḍannuṟaṅṅi ? (itra nāḽ..)
itranāḽ itranāḽ ĕṅṅāyirunnu nī ?

pārvaṇa sandriga pādaṅṅaḽ suṁbikkuṁ
pādirāgandhi sugandhame nī (pārvaṇa..)
itranāḽ edu vasanda śalabhatte
mattu piḍippikkān pŏyirunnu ?(itra nāḽ..)
itranāḽ itranāḽ ĕṅṅāyirunnu nī ?