വസന്തം നീള്‍മിഴിത്തുമ്പില്‍.....ആ...ആ...ആ...
മരന്ദം പൂഞ്ചൊടിയിണയില്...ആ....ആ...
വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്
കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം..
ആ....ആ....ആ....
വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്
കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം..
സ്വപ്നങ്ങള്‍ പീലിവിടര്‍ത്തും പത്മരാഗമണിയറയില്
പുഷ്പകത്തേരില് വരും നീ അപ്സരകന്യകയോ
മധുമൊഴിതന് കുളിരലയില്‍.... മധുമൊഴിതന് കുളിരലയില്‍....
നീരാടും രാജഹംസസുന്ദരിയോ നീ....
വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്
കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം..
ശില്പങ്ങള് താലമുയര്ത്തും സ്വര്ഗ്ഗഗാനമധുരിമയില്..
ശില്പങ്ങള് താലമുയര്ത്തും സ്വര്ഗ്ഗഗാനമധുരിമയില്
കല്പകത്താരണിയും നീ നര്ത്തനദേവതയോ...
മുകിലൊളിതന് ചുരുള്‍മുടിയില്‍...മുകിലൊളിതന് ചുരുള്‍മുടിയില്‍...
പൂചൂടും മാരിവില്ലിന് പുഞ്ചിരിയോ നീ....
വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്
കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന് മന്ദസ്മിതം..
(വസന്തം നീള്‍മിഴിത്തുമ്പില്‍.....)