ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
ഒരുവീഥിയില് ഒന്നാകവേ...ആലംബം കാണവേ
ഒരുപുതിയ ജീവിതം ഇവിടെയിതൾ ചൂടുന്നു
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന് പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന് പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
വഴികാട്ടിയാകും വേളയില്‍ നിഴല്‍പോലെ തുടരും വേളയില്‍
കിരണങ്ങള്‍ വീശും പാതയില്‍ തനിച്ചല്ല നീ...
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്ക്കും
കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്ക്കും
പനിനീരു പെയ്യും മാനവും
നെടുവീര്‍പ്പു കൊള്ളും തെന്നലും
ഈ മൂകസ്പന്ദനങ്ങളില് അലിയും വരെ....
(ഏകാന്ത തീരഭൂമിയില്‍...)