മണ്ണാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊ ഹൊയ്യാ ഹോ ഹൊയ്യാ
പൊന്നാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ
പൊരുളാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ
വേർപ്പിൻ കണങ്ങൾ മുത്തായ് മാറ്റണ മണ്ണാണിതേ
ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ
വേർപ്പിൻ കണങ്ങൾ മുത്തായ് മാറ്റണ മണ്ണാണിതേ
ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ
മാമലയോരം വയനാട്
മയിലിനു മാനിനു കളിവീട്
ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ
മാമലയോരം വയനാട്
മയിലിനു മാനിനു കളിവീട്
വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ
കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ
(മാമലയോരം..)
ഓ..ഓ..ഓ..ഓ..ഓ..ഓ..
വേർക്കും നേരം വിശറിയുമായ് കുളിർമണിക്കാറ്റേ വന്നാട്ടെ
മലർമണം തന്നേ പോകൂ നീ
കൈയ്യും മെയ്യും തളരുന്ന നേരം
പൂഞ്ചോലക്കുളിരേ വന്നാട്ടെ
കുളിക്കുവാൻ കൂടെ പോരു നീ
വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ
കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ
(മാമലയോരം..)
ഓ..ഓ..ഓ..ഓ..ഓ.ഓ..
ഒന്നായ് നമ്മൾ പണിയുന്ന മണ്ണോ
മരതകപ്പട്ടു ഞൊറിഞ്ഞേ
കിളിമൊഴിപ്പെണ്ണേ പാടു നീ
നീളെ സ്വപ്നം വിതയ്ക്കുന്ന മണ്ണിൽ
പുതിയൊരു സ്വർഗ്ഗം വിടർന്നേ
ഇളമയില്പ്പെണ്ണേ ആടു നീ
വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ
കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ
(മാമലയോരം..)