പൊന്മല നിരയുടെ പൂമടിയില്‍
പള്ളിയുണര്‍ന്നു ഈ ഗ്രാമം
അവലനിയും പൊന്‍ വെയിലില്‍
പുടവയുടെ ഞോറി തീര്‍ക്കാന്‍
നീ വരൂ ഇളം കാറ്റേ
ജല നിര്ജ്ഝരിയുടെ കരളില്‍ പുതിയൊരു
ഋതുമതിയുടെ വിരാമം
അവളുടെ കരപരിലാളനവാഹിയില്
മലരുകള്‍ തിരുമിഴി തുറന്നു
ചെറുമണി വയലില്‍ കതിരുകള്‍ പൂത്തും
കുരുമോഴിയാളെ കിളിമകളെ
ചെന്തെങ്ങിന് തളിരോല തുമ്പില്‍
ഊഞ്ഞാലൊ രുക്കിയ താരേ
കാടും മലയും കാട്ടാറിന്
ചിരി കേട്ട് ചിരിക്കും ഭൂവില്‍
ഇവിടെ മനുഷ്യര്‍ സ്നേഹം ചൊരിഞ്ഞു
പുതിയൊരു ലോകം തീര്‍ത്തു
പൊന്മല നിരയുടെ പൂമടിയില്‍
പള്ളിയുണര്‍ന്നു ഈ ഗ്രാമം
അവലനിയും പൊന്‍ വെയിലില്‍
പുടവയുടെ ഞോറി തീര്‍ക്കാന്‍
നീ വരൂ ഇളം കാറ്റേ