എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു
കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2)
നീയെനിക്ക് മോളായി
നീയെനിക്ക് മോനായി
നിന് കവിളില്‍ നിന് ചൊടിയില്‍
ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും
നിന് ചിരിയും നിന് കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരോ (2)
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറില്‍ ചേര്‍ന്നുറങ്ങ്
ഈ മുറിയില്‍ ഈ വഴിയില്‍
കൈ പിടിച്ചു ഞാന്‍ നടത്തും
നിന് നിഴലായ് കൂടെ വന്നു
ഉമ്മകൊണ്ട് ഞാന്‍ പൊതിയും
ഉമ്മ കൊണ്ട് ഞാന്‍ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരോ (2)
എന്റെ പൊന്നു മോനുറങ്ങു
എന്റെ മടിയില്‍ വീണുറങ്ങു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു
എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു