രാജാവേ... രാജാവേ...
നാണം കെട്ടൊരു രാജാവേ
നാടില്ലാത്തൊരു രാജാവേ
കോട്ടും സൂട്ടും ചുണ്ടില്പ്പാട്ടും
മൂളിനിത്യം നീങ്ങുന്ന രാജാവേ
വീടും കൂടും വിട്ടു കള്ളക്കോളുമായിപ്പോകുന്ന
രാജാവേ........
ബോംബെ ഡല്‍ഹി റോഡുകളില്‍
തെണ്ടിനടക്കും രാജാവേ
ചക്ഡാ ആപ് കച്ച്ഡാ ആപ് കൊഖ്ഡാ
തും ചോര്‍ ഹോ
ഭഗവാന് കോ മാലൂം ഓ ഭഗവാന് കോ മാലൂം
മദ്രാസ് മധുരാ സിറ്റികളില്‍
മണ്ടിനടക്കും നേതാവേ
നാന് യാര് എന്റ് കേഴ്വിയോ ഉന്മനസ്സിലെ
ഇന്ത ഉലകത്തില്‍ നാനേ വീരനടാ
വേലയിറക്കാന്‍ നോക്കണ്ടാ ആ
വേലകയ്യിലിരിക്കട്ടെ
ആ ജാഡ കീശയില്‍ വെച്ചോളൂ
[രാജാവേ..]
ഇഹലോകവാസം നീ വെടിയുമല്ലോ
പരലോകം വേഗം നീ കാണുമല്ലോ
ഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍
നിനക്കൊരുപാട് നാള്‍കൂടി കഴിയാമല്ലൊ
ഒരുനാള്‍ ഹിന്ദുവായിടും മറുനാള്‍ കൃസ്ത്യാനി
അവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും
തല്ലുകള് വാങ്ങിക്കാനില്ല മേലും നൊന്തിട്ടില്ല
ഇന്നു നിനക്കു കിട്ടിടുമല്ലോ
[ഒരുനാള്‍ ]
മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയ്
പഹയന്മാരീ മണ്ണില്‍ കളിയായ് പോകുന്നു
ചതിയായ് പോകുന്നു കള്ളക്കളിയായ് മാറുന്നു
കൊലച്ചതിയായ് നീങ്ങുന്നു അത് കലയായ് മാറ്റുന്നു
[രാജാവേ]