Kandu kandu kandilla

കണ്ടു കണ്ടു കണ്ടില്ല
Work
Year
Language

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ....(എന്തെല്ലാം ....)
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കില്‍ പോകേണം പന്തലില്‍ കൂടേണം
താലിക്കു തങ്കമുരുക്കേണം
എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)

ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ (ഏതെല്ലാം ......)
കുഞ്ഞിക്കാല്‍ കാണേണം പൊന്നൂഞ്ഞാല്‍ കെട്ടേണം
താലിപ്പൂ ചാര്‍ത്തേണം താലോലം പാടേണം
ചിറ്റാട കോടികള്‍ വാങ്ങേണം
എന്റെ വീട്ടില്‍ പൂങ്കുറുമ്പായ് അവനെത്തും നാളേതോ

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)

kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla

kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla
kŏccu pūmboḍiyāy pūmaḻayāy pŏnnomana kinnāraṁ (2)
ī kaivaḽagaḽ kŏñjumboḽ āyiraṁ pūkkālaṁ
ī puñjiridan pālkkaḍalil ñān ālila pūndoṇi
ŏnnu vannu kūṭṭirunnu ŏnnu miṇḍi miṇḍīla
kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)

ĕndĕllāṁ ĕndĕllāṁ svapnaṅṅaḽāṇĕnno
ĕndĕllāṁ ĕndĕllāṁ mohaṅṅaḽāṇĕnno....(ĕndĕllāṁ ....)
nālagaṁ kĕṭṭeṇaṁ nālāḽĕ kūṭṭeṇaṁ
pallakkil pogeṇaṁ pandalil kūḍeṇaṁ
tālikku taṅgamurukkeṇaṁ
ĕnṟĕ kuññin kŏccu pĕṇṇāy ivaḽĕnnuṁ vāḻeṇaṁ
kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)

edĕllāṁ edĕllāṁ āśagaḽāṇĕnno
edĕllāṁ edĕllāṁ pūṅganavāṇĕnno (edĕllāṁ ......)
kuññikkāl kāṇeṇaṁ pŏnnūññāl kĕṭṭeṇaṁ
tālippū sārtteṇaṁ tālolaṁ pāḍeṇaṁ
siṭrāḍa koḍigaḽ vāṅṅeṇaṁ
ĕnṟĕ vīṭṭil pūṅguṟumbāy avanĕttuṁ nāḽedo

kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla
kŏccu pūmboḍiyāy pūmaḻayāy pŏnnomana kinnāraṁ
ī kaivaḽagaḽ kŏñjumboḽ āyiraṁ pūkkālaṁ
ī puñjiridan pālkkaḍalil ñān ālila pūndoṇi
ŏnnu vannu kūṭṭirunnu ŏnnu miṇḍi miṇḍīla
kaṇḍu kaṇḍu kaṇḍilla keṭṭu keṭṭu keṭṭilla (2)