അമ്പാടി കണ്ണനു മാമ്പഴം തോണ്ടും
അണ്ണാറ കണ്ണാ മുറിവാലാ
അത്തം നാളിൽ പായസം വക്കാൻ
ഇത്തിരി പൂന്നെല്ലു കൊണ്ടുവായൊ
{ അമ്പാടി കണ്ണനു }
തിരുവെക്കാപ്പുറ തമ്പുരാനു
തിരുവോണത്തിനു തിരുനാള്‍ { തിരുവെക്കാപ്പുറ }
നാലും വെച്ചൊരു സദ്യയൊരുക്കാൻ
കാലെ തന്നെ വരാമോ നീ
{ അമ്പാടി കണ്ണനു }
കന്നിപാടം കൊയ്തല്ലൊ
കറ്റ മെതിക്കാനായല്ലൊ { കന്നിപാടം }
കതിരു കാക്കാൻ മുറ്റത്തു വന്നാൽ
കണ്ടൻ പൂച്ചക്കു കണിയാണേ
വമ്പുകൾ കാട്ടും പൂവാലാ
കൊമ്പുകൾ നിങ്ങടെ ഊഞ്ഞാലാ { വമ്പുകൾ }
ഉണ്ണികുട്ടന്റെ ഊഞ്ഞാലാട്ടാൻ
വന്നാൽ ഇത്തിരി ചോറു തരാം
{ അമ്പാടി കണ്ണനു }