അംബരപ്പൂ വീഥിയിലെ കുങ്കുമ ചെപ്പുടഞ്ഞു
ഇന്നിവിടെ നീയണഞ്ഞു പൂവും പ്രസാദവുമായ്
മാമവദി തന് ശ്യാമള ശീതളച്ഛായയിലോ
മധു നുകരുവാന്‍ ശ്രുതി പകരുവാന്‍ നീ വരുമോ
പ്രിയദര്‍ശിനി നീ അണഞ്ഞാല്‍ പിന്നെനിക്ക് ദീപാവലി (2)
രോമഹര്‍ഷങ്ങള്‍ പൂത്തിടുമീ രാഗം
രാപകലില്ലാതെ എത്തിടുമീ എന്നില്‍
ഒരു തെന്നലിന് താഴെയാ പൂവനം വാടിടുന്നോ
അരുവിയില്‍ നീ കുളിച്ചൊരുങ്ങി പോരുകില്ലേ (അംബരപ്പൂ )
ഓണപൂക്കള്‍ ചൂടി നില്ക്കും ഓണമൊന്നിന് ഓര്‍മ്മ പോലെ (2)
നീയെന്റെ ജീവന്റെ ജീവനായി എന്നും
നീയെന്നും എന്‍ ജീവ രാഗമായി മുന്നില്‍
സുഖദായിനി ശ്രവണ സന്ധ്യയില്‍ പാടിടുന്നോ
കടമിഴിയിലെ കഥകളുമായി പോരുകില്ലേ (അംബരപ്പൂ )