ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ
കുളിരുമായ് നിന്റെ കൗമാരത്തിന്റെ
കിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുനൂറു)
വിരിയും വികാരത്തിൻ പൂവുകൾ കണ്ടു
അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു (വിരിയും)
മിഴിമുന കൊണ്ടു മോഹിച്ചു നിന്നു
മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെ
മറുകുള്ള കവിളത്തൊരുമ്മ തന്നു (ഇരുനൂറു)
വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു
അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത)
വിരൽനഖം കൊണ്ടു കോരിത്തരിച്ചു
ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ)
ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (ഇരുനൂറു)