ഇന്ദീവരങ്ങളിമ തുറന്നൂ...
ഇന്ദീവരങ്ങളിമ തുറന്നൂ.....പ്രേമമന്ദാകിനിയില് മലര് വിടര്‍ന്നൂ...
ഇന്ദ്രോപമന് ഇഷ്ടപ്രാണേശ്വരന്‍
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...എന്നെ കാത്തിരുന്നു...
ഇന്ദീവരങ്ങളിമ തുറന്നൂ....
ചന്ദ്രോത്സവത്തിലേ.......ശൃംഗാരശ്ലോകത്തിന്....
ചന്ദ്രോത്സവത്തിലേ ശൃംഗാരശ്ലോകത്തിന്
ഛന്ദസ്സ് നോക്കുന്ന രാത്രി...നിന് മെയ്യില്‍
ചന്ദനം ചാര്‍ത്തുന്ന രാത്രി....
അനുപമബന്ധുരേ.....
അനുപമബന്ധുരേ ഈ രാവിന് ഞാന്‍ നിന്നില്‍
അനംഗസൂക്തങ്ങള് പകര്‍ത്തും...
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...ഞാന്‍ കാത്തിരുന്നു...
ഇന്ദീവരങ്ങളിമ തുറന്നൂ....
ചൈത്രോദയത്തിലേ......ഗന്ധര്വ്വഗാനത്തിന്....
ചൈത്രോദയത്തിലേ ഗന്ധര്വ്വഗാനത്തിന്
ചരണം പാടുന്ന യാമം...എന്നില്‍ നീ
ചാഞ്ചാടി നില്ക്കുന്ന യാമം....
വാസകസജ്ജികേ.....
വാസകസജ്ജികേ നിന്നുള്ളില്‍ ഞാന്‍ മാത്രം
വസന്തഗന്ധമായ് നിറയും....