Irulala surulunivarttum

ഇരുളല ചുരുളുനിവര്‍ത്തും
Year
Language

ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ
എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത്‌ ?
ഇഹലോകമോ? പരലോകമോ?

മാറിൽ മിന്നും മാല്യം കനലോ? കനകമോ?
ചുണ്ടിൽ കത്തും ഭാവം ചിരിയോ? കപടമോ?
മുന്നിൽ തെളിയും ചിത്രം നിഴലോ? രൂപമോ?
ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ?
വെറും മിഥ്യയോ?

സിരകളിൽ ഒഴുകും രുധിരം മധുവോ ? ലഹരിയോ ?
മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ? നിദ്രയോ?
നാവിതു വരളും ദാഹം ഭയമോ? ദുഃഖമോ?
ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ?
വെറും മിഥ്യയോ?
(ഇരുളല ചുരുളുനിവർത്തും.....)

iruḽala suruḽunivarttuṁ ī logavediyil
ĕnnoḍŏppaṁ nṛttaṁ sĕyyuṁ ī logamet‌ ?
ihalogamo? paralogamo?

māṟil minnuṁ mālyaṁ kanalo? kanagamo?
suṇḍil kattuṁ bhāvaṁ siriyo? kabaḍamo?
munnil tĕḽiyuṁ sitraṁ niḻalo? rūbamo?
ñān kāṇuṁ ī logaṁ satyamo ? vĕṟuṁ mithyayo?
vĕṟuṁ mithyayo?

siragaḽil ŏḻuguṁ rudhiraṁ madhuvo ? lahariyo ?
miḻigaḽil iḻayuṁ mayakkaṁ svapnamo? nidrayo?
nāvidu varaḽuṁ dāhaṁ bhayamo? duḥkhamo?
ñān kāṇuṁ ī logaṁ satyamo ? vĕṟuṁ mithyayo?
vĕṟuṁ mithyayo?
(iruḽala suruḽunivarttuṁ.....)