Irul moodum

ഇരുള്‍ മൂടും
Year
Language

ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
കണ്ണീര്‍ക്കണങ്ങള്‍ കരളില്‍ നിറയ്ക്കും
അടങ്ങാത്ത കദനത്തിന്‍ ഓളങ്ങളേ

ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ

ലാലലാ .........

കാര്‍മുകില്‍ മൂടിയ ജീവിത വാനിലായി
വാര്‍മതി പണ്ടൊന്നു പൂത്തു നിന്നു
(കാര്‍മുകില്‍ )
നറുനിലാവീചികള്‍ പ്രാണനില്‍ വീശിയും
നന്മ തന്‍ പൂമാരി പെയ്തു നിന്നു
എങ്ങോ എങ്ങോ
കനക ചിറകില്‍ അണഞ്ഞ ദീനങ്ങളെങ്ങോ

ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ

സാസ സാസാസ സരിസ ധസധപഗ സരിഗ രിഗപ ഗപഗാ.
രീരി രീരീരി രിഗരി സരിസധപ പധസ ധസരി സരിഗാ
രിഗരി സരിസധപ - - - - ധസധ പധപ ഗരി - - - -
സസരിരിഗഗപപ രിരിഗഗപപധധ ഗപധസ പധസരി ഗാ..

കാളിമയാടിയ മന്ദിരമാകവേ
കരുണ തന്‍ കൈകള്‍ അലങ്കരിച്ചു
(കാളിമയാടിയ )
മഹിമ തന്‍ തൂവലാല്‍ ഹൃദയം തലോടി
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നെയ്തിരുന്നു
എങ്ങോ എങ്ങോ
വസന്ത സുഗന്ധം അണിഞ്ഞ ദിനങ്ങളെങ്ങോ

ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
കണ്ണീര്‍ക്കണങ്ങള്‍ കരളില്‍ നിറയ്ക്കും
അടങ്ങാത്ത കദനത്തിന്‍ ഓളങ്ങളേ

iruḽ mūḍuṁ iḍanāḻiyil idaḽ sūḍuṁ ormmagaḽe
kaṇṇīrkkaṇaṅṅaḽ karaḽil niṟaykkuṁ
aḍaṅṅātta kadanattin oḽaṅṅaḽe

iruḽ mūḍuṁ iḍanāḻiyil idaḽ sūḍuṁ ormmagaḽe

lālalā .........

kārmugil mūḍiya jīvida vānilāyi
vārmadi paṇḍŏnnu pūttu ninnu
(kārmugil )
naṟunilāvīsigaḽ prāṇanil vīśiyuṁ
nanma tan pūmāri pĕydu ninnu
ĕṅṅo ĕṅṅo
kanaga siṟagil aṇañña dīnaṅṅaḽĕṅṅo

iruḽ mūḍuṁ iḍanāḻiyil idaḽ sūḍuṁ ormmagaḽe

sāsa sāsāsa sarisa dhasadhabaga sariga rigaba gabagā.
rīri rīrīri rigari sarisadhaba padhasa dhasari sarigā
rigari sarisadhaba - - - - dhasadha padhaba gari - - - -
sasaririgagabapa ririgagabapadhadha gabadhasa padhasari gā..

kāḽimayāḍiya mandiramāgave
karuṇa tan kaigaḽ alaṅgariccu
(kāḽimayāḍiya )
mahima tan dūvalāl hṛdayaṁ taloḍi
maḻavillin varṇṇaṅṅaḽ nĕydirunnu
ĕṅṅo ĕṅṅo
vasanda sugandhaṁ aṇiñña dinaṅṅaḽĕṅṅo

iruḽ mūḍuṁ iḍanāḻiyil idaḽ sūḍuṁ ormmagaḽe
kaṇṇīrkkaṇaṅṅaḽ karaḽil niṟaykkuṁ
aḍaṅṅātta kadanattin oḽaṅṅaḽe