ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയതിലൊതുക്കൊമ്പോഴോ
(ഇപ്പൊഴോ......)
ഇളംമഞ്ഞു നല്‍കിയ രണ്ടാം മുണ്ടും
കളിയരഞ്ഞാണവും ഉലയുമ്പോഴോ കാറ്റില്‍
ഉലയുമ്പോഴോ...ലലലല്ല്ല...ലലലലല്ല...
ഇളംമഞ്ഞു നല്‍കിയ രണ്ടാം മുണ്ടും
കളിയരഞ്ഞാണവും ഉലയുമ്പോഴോ കാറ്റില്‍
ഉലയുമ്പോഴോ...
ചന്ദനലതയുടെ നഖമുള്ള കൈവിരല്‍
ചികുരഭാരങ്ങളില്‍ ഇഴയുമ്പോഴോ..
ലലലല...ലലലല...ലലലല..
ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയതിലൊതുക്കൊമ്പോഴോ
ഒരു വൈന്‍ ഗ്ലാസ്സില്‍ നീന്തിക്കയറിയ കരിവണ്ടിന്‍
ചിറകുകള്‍ പൊതിയുമ്പോഴോ നിന്നെ
പൊതിയുമ്പോഴോ....ഉം ഹും...ഉം...
ഒരു വൈന്‍ ഗ്ലാസ്സില്‍ നീന്തിക്കയറിയ കരിവണ്ടിന്‍
ചിറകുകള്‍ പൊതിയുമ്പോഴോ നിന്നെ
പൊതിയുമ്പോഴോ....
മന്ദാരമലരിന്റെ മണമുള്ള പൂമ്പൊടി
മൃദുകേസരങ്ങളിലലിയുമ്പോഴോ..
ഉം..ഉം..ഉം...
ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയതിലൊതുക്കൊമ്പോഴോ