Innu ninre yavvanattinelalak

ഇന്നു നിന്റെ യൌവ്വനത്തിനേഴഴക്
Work
Year
Language

ഇന്നു നിന്റെ യൗവനത്തിനേഴഴക്
ഇന്ദ്രനീലക്കല്ലു വെച്ച പൊൻ മോതിരത്തിനും
ഇന്ദീവരമിഴികൾക്കും നൂറഴക്
നൂറ് നൂറ് നൂറ് നൂറ് ചിറക്
(ഇന്നു നിന്റെ....)

പ്രേമിച്ച പുരുഷനെ തപസ്സിൽ നിന്നുണർത്തിയ
കാമിനിമാർ മണിമൗലേ നിന്റെ
കാമചാപം കുലച്ചൊരു കൺ കേളീ പുഷ്പശരം
തൂവുമല്ലോ സ്വയംവരരാവിൽ
അതു മാറിൽ കൊള്ളുന്ന നിമിഷം നീ
അടിമുടി പൂക്കുത്തും നിമിഷം
അഭിനന്ദനം ആ നിമിഷത്തിന്നഭിനന്ദനം
(ഇന്നു നിന്റെ....)

പൂമേനി പുതയ്ക്കുന്ന രോമാഞ്ച കഞ്ചുകത്തിൽ
പൂണൂലിൻ കതിരു പോലെ നാളെ
നീ മയങ്ങും രാത്രിയിൽ നിൻ സീമന്ത രേഖയിൽ
തൂവുമല്ലോ മന്ദസ്മിത സിന്ദൂരം പ്രിയൻ
തൂവുമല്ലോ മന്ദസ്മിത സിന്ദൂരം
അതു ചാർത്തി തളിർക്കുന്ന നിമിഷം നിൻ
അനുഭൂതി വിടരുന്ന നിമിഷം
അഭിനന്ദനം ആ നിമിഷത്തിനഭിനന്ദനം
(ഇന്നു നിന്റെ....)

innu ninṟĕ yauvanattineḻaḻak
indranīlakkallu vĕcca pŏn modirattinuṁ
indīvaramiḻigaḽkkuṁ nūṟaḻak
nūṟ nūṟ nūṟ nūṟ siṟak
(innu ninṟĕ....)

premicca puruṣanĕ tabassil ninnuṇarttiya
kāminimār maṇimaule ninṟĕ
kāmasābaṁ kulaccŏru kaṇ keḽī puṣpaśaraṁ
tūvumallo svayaṁvararāvil
adu māṟil kŏḽḽunna nimiṣaṁ nī
aḍimuḍi pūkkuttuṁ nimiṣaṁ
abhinandanaṁ ā nimiṣattinnabhinandanaṁ
(innu ninṟĕ....)

pūmeni pudaykkunna romāñja kañjugattil
pūṇūlin kadiru polĕ nāḽĕ
nī mayaṅṅuṁ rātriyil nin sīmanda rekhayil
tūvumallo mandasmida sindūraṁ priyan
tūvumallo mandasmida sindūraṁ
adu sārtti taḽirkkunna nimiṣaṁ nin
anubhūdi viḍarunna nimiṣaṁ
abhinandanaṁ ā nimiṣattinabhinandanaṁ
(innu ninṟĕ....)