ഇന്നീക്കൊച്ചുവരമ്പിന്‍ മേലെ കൊയ്തടുക്കണ കതിരോണ്ട്
നാടാകെ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകെ പൊന്നോണച്ചന്തമൊരുക്കേണ്ടേ
മേലെച്ചന്തേലാളും കൂട്ടോം കലപിലകൂട്ടണ കേട്ടില്ലേ
സൈതാലിക്കാക്കന്റെ കാളേ നടകാളേ
ഹൊയ് പൊന്നാലിക്കോയാന്റെ കാളേ നടകാളേ
തന്താനാനെ തന്താനേ
താളത്തില്‍ കൊയ്യെടി കല്യാണീ താഴ്ത്തിക്കൊയ്യടി മാതേവീ
അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തുനിറക്കടി ശിങ്കാരി
കളിപറഞ്ഞ് മുറുക്കി ചൊകചൊകന്ന് തളകിലുക്കി കിലുകിലെ വളകിലുക്കി
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ
തെയ്യാരെ തെയ്യാരെ....
ഭൂമിപ്പെണ്ണിന്റെ മാടത്ത് പത്തായം പെറ്റതറിഞ്ഞില്ലേ
പുന്നെല്ലുകുത്തടി ഇല്ലക്കുളങ്ങന്രെ കൊട്ടും കൊരലാരോം കേട്ടില്ലേ
കതിരടിക്ക് വൈക്കോല്‍ തുറുവൊരുക്ക് വിളക്കെടുക്ക് പുത്തരി പൊതിനിറയ്ക്ക്
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ
ഓലല്ലീ പോലേല്ലീ പോലേലല്ലീലോ...........(4)