ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പുക്കും മുകിലിന്‍ മേട്ടില്‍
കാമം ഉറക്കമുണര്‍ന്നു വിലാസിനിയായി
നര്‍ത്തനം തുടരൂ മോഹിനീ ഇവിടെ
(ഇന്നീ തീരം )
മൃത ഭാവനകള്‍ നവചേതനയില്‍
ചിറകു വിടര്‍ത്തട്ടെ (മൃത )
നിന്‍മദനൃത്തം കണ്ടിട്ടിവിടെ
ജീവിതമൊഴുകട്ടെ (നിന്‍ മദ )
കാമിനീ തുടരൂ മാദക നര്‍ത്തനം
(ഇന്നീ തീരം )
ജഡ മോഹങ്ങള്‍ രാഗ മയൂര -
പ്പീലി വിടര്‍ത്തട്ടെ (ജഡ മോഹങ്ങള്‍ )
നിൻ രതിനൃത്തം കണ്ടു ഭ്രമിക്കും
രാവുകള്‍ പുലരട്ടെ
രാഗിണീ വിടരൂ കന്മദ പുഷ്പമായ്
(ഇന്നീ തീരം )