Innatte raatrikku

ഇന്നത്തെ രാത്രിക്കു
Work
Year
Language

ആ....ആ....ആ...
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം
(ഇന്നത്തെ.....)
ഈ രാത്രി മറയാതിരുന്നെങ്കിൽ
ഈ രാഗം മറക്കാതിരുന്നുവെങ്കിൽ
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം

മദനരസം തുളുമ്പുന്ന കരളോടെ
മദജലം പൊടിയുന്ന മിഴിയോടെ
(മദനരസം....)
നാണത്തിൻ മുഴുക്കാപ്പ്‌ ചാർത്തി
നവവധുവായ്‌ ഞാൻ നിൽപൂ
ആ...ആ...ആ...
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം

അമൃതരസം പൊഴിയുന്ന മൊഴിയോടെ
അധരത്തിൽ വിരിയുന്ന ചിരിയോടെ
(അമൃതരസം...)
ആത്മാവിൽ പുളകപ്പൂ ചൂടാൻ
ആനന്ദരൂപാ നീ പോരൂ...
ആ....ആ...ആ....
(ഇന്നത്തെ....)

ā....ā....ā...
innattĕ rātrikkĕndu sandaṁ
sandanattĕnnalinnĕndu sugandhaṁ
(innattĕ.....)
ī rātri maṟayādirunnĕṅgil
ī rāgaṁ maṟakkādirunnuvĕṅgil
innattĕ rātrikkĕndu sandaṁ
sandanattĕnnalinnĕndu sugandhaṁ

madanarasaṁ tuḽumbunna karaḽoḍĕ
madajalaṁ pŏḍiyunna miḻiyoḍĕ
(madanarasaṁ....)
nāṇattin muḻukkāpp‌ sārtti
navavadhuvāy‌ ñān nilbū
ā...ā...ā...
innattĕ rātrikkĕndu sandaṁ
sandanattĕnnalinnĕndu sugandhaṁ

amṛtarasaṁ pŏḻiyunna mŏḻiyoḍĕ
adharattil viriyunna siriyoḍĕ
(amṛtarasaṁ...)
ātmāvil puḽagappū sūḍān
ānandarūbā nī porū...
ā....ā...ā....
(innattĕ....)