Innalle punyajavayal

ഇന്നല്ലേ പുഞ്ചവയല്‍
Work
Year
Language

ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്
പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണം
നാടുനീളെപ്പന്തലിടാന്‍ നാട്ടുകാരു കൂടെവേണം
ഓ....
കള്ളിപ്പെണ്ണിന്‍ കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ....

താമരത്തോണിയില്‍ ചിങ്ങനിലാവത്തു തോണിതുഴയുമ്പോള്‍
അകലേ കടലിന്‍ കഥകള്‍ ചൊല്ലിത്തന്നോളേ
പെണ്ണാളേ കണ്ണാളേ ഇന്നല്ലേ കല്യാണം
പൊന്നോണപ്പാട്ടൊത്തു വന്നല്ലോ പൊന്നോണം
ഉത്രാടക്കായലിന്‍ പാട്ടൊന്നുകേട്ടപ്പോ
ചെല്ലച്ചെറുപെണ്ണിനു നാണമായോ?

കായല്‍ വരമ്പത്ത് കല്യാണച്ചെക്കന്റെ തോണിയടുക്കുമ്പോള്‍
കരയില്‍ തകരും തിരകള്‍ എന്തേ ചൊല്ലുന്നു
പാലയ്ക്കോ പൂവില്ല നാടൊട്ടും പൂവില്ല
പൂവായ പൂവൊക്കെ വേളിക്കും പോയല്ലോ
ഒരുപിടിപ്പൂവ് കടവും ചോദിച്ച്
അലയുകയാണീ തെമ്മാടിക്കാറ്റ്

innalle puñjavayal kŏydabĕṇṇin dāligĕṭṭ
pŏnninṟĕ tāliveṇaṁ nallagādilolaveṇaṁ
nāḍunīḽĕppandaliḍān nāṭṭugāru kūḍĕveṇaṁ
o....
kaḽḽippĕṇṇin kalyāṇattin ñaṅṅaḽuṁ ñaṅṅaḽuṁ ñaṅṅaḽuṁ poṇe....

tāmarattoṇiyil siṅṅanilāvattu toṇiduḻayumboḽ
agale kaḍalin kathagaḽ sŏllittannoḽe
pĕṇṇāḽe kaṇṇāḽe innalle kalyāṇaṁ
pŏnnoṇappāṭṭŏttu vannallo pŏnnoṇaṁ
utrāḍakkāyalin pāṭṭŏnnugeṭṭappo
sĕllaccĕṟubĕṇṇinu nāṇamāyo?

kāyal varambatt kalyāṇaccĕkkanṟĕ toṇiyaḍukkumboḽ
karayil tagaruṁ tiragaḽ ĕnde sŏllunnu
pālaykko pūvilla nāḍŏṭṭuṁ pūvilla
pūvāya pūvŏkkĕ veḽikkuṁ poyallo
ŏrubiḍippūv kaḍavuṁ sodicc
alayugayāṇī tĕmmāḍikkāṭr