Innaleyum nyaaanoraale

ഇന്നലെയും ഞാനൊരാളെ
Year
Language

ഇന്നലെയും
ഇന്നലെയും ഞാനൊരാളെ
സ്വപ്നം കണ്ടൂ ഞാന്‍
സ്വപ്നം കണ്ടൂ. ( ഇന്നലെയും)

ഒന്നടുക്കല്‍ വന്നൂ
ഒരു കൂട്ടം തന്നൂ
ഒന്നിച്ചിരുന്നു ഞങ്ങള്‍ കഥ പറഞ്ഞു
പ്രേമ കഥ പറഞ്ഞു ( ഇന്നലെയും)

കാലത്തേയുണര്‍ന്നപ്പോള്‍
കണ്ണടച്ചു തുറന്നപ്പോള്‍
ഓമനക്കട്ടിലില്‍ നിന്നവ-
നൊന്നും മിണ്ടാതെവിടെപ്പോയ് ? (ഇന്നലെയും)

പാലപ്പൂ വിരിഞ്ഞപ്പോള്‍
പട്ടുമെത്ത വിരിച്ചു ഞാന്‍
കൈകളില്‍ കുളിരുംകൊണ്ടവ-
നിന്നുമുറങ്ങാന്‍ വരുകില്ലേ ? (ഇന്നലെയും)

innalĕyuṁ
innalĕyuṁ ñānŏrāḽĕ
svapnaṁ kaṇḍū ñān
svapnaṁ kaṇḍū. ( innalĕyuṁ)

ŏnnaḍukkal vannū
ŏru kūṭṭaṁ tannū
ŏnniccirunnu ñaṅṅaḽ katha paṟaññu
prema katha paṟaññu ( innalĕyuṁ)

kālatteyuṇarnnappoḽ
kaṇṇaḍaccu tuṟannappoḽ
omanakkaṭṭilil ninnava-
nŏnnuṁ miṇḍādĕviḍĕppoy ? (innalĕyuṁ)

pālappū viriññappoḽ
paṭṭumĕtta viriccu ñān
kaigaḽil kuḽiruṁkŏṇḍava-
ninnumuṟaṅṅān varugille ? (innalĕyuṁ)