Innaleyenna satyam

ഇന്നലെയെന്ന സത്യം
Work
Year
Language

ഇന്നലെയെന്ന സത്യം മരിച്ചു
നാളെയെന്ന മിഥ്യയോ പിറന്നില്ല
ഇന്നിന്റെ മുന്‍പില്‍ വെറുതേ
കണ്ണീരും കയ്യുമായ് നീ
ഇനിയും നില്‍ക്കുവതെന്തേ?
എല്ലാമോഹവും പൂത്തുവിടര്‍ന്നാല്‍
ഈശ്വരനെവിടെ? വിധിയെവിടെ?

പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാ‍ല്‍
പുതുമയെവിടെ പൊരുളെവിടെ?

മണിദീപം പൊലിഞ്ഞാല്‍
മനം പൊട്ടിക്കരയാതെ
മറ്റൊരു കൈത്തിരി കൊളുത്തൂ നീ
പാരിരുളൊഴിയും പാതകള്‍ തെളിയും
കാലിടറാതെ പോകൂ നീ

innalĕyĕnna satyaṁ mariccu
nāḽĕyĕnna mithyayo piṟannilla
inninṟĕ munpil vĕṟude
kaṇṇīruṁ kayyumāy nī
iniyuṁ nilkkuvadĕnde?
ĕllāmohavuṁ pūttuviḍarnnāl
īśvaranĕviḍĕ? vidhiyĕviḍĕ?

puṣpaṅṅaḽĕllāṁ kŏḻiyādirunnāl
pudumayĕviḍĕ pŏruḽĕviḍĕ?

maṇidībaṁ pŏliññāl
manaṁ pŏṭṭikkarayādĕ
maṭrŏru kaittiri kŏḽuttū nī
pāriruḽŏḻiyuṁ pādagaḽ tĕḽiyuṁ
kāliḍaṟādĕ pogū nī