ഇന്നലെ രാവിലൊരു കൈരവ മലരിനെ
ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി
പൂമിഴിയിലുമ്മ വച്ചു നിദ്രയകറ്റി - അവർ
കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു
ഇത്തിരി പൂവേ നെയ്തലാമ്പൽ പൂവേ
ഇത്ര നാൾ നീയാരെ കിനാവു കണ്ടു?
(ഇന്നലെ)
ഉത്തരം ലഭിക്കുവാനായ് കാത്തു നിന്നു വാനിൽ
ചൈത്രമാസ ചന്ദ്രകിരണ സുന്ദരാംഗൻ
സൂനത്തിൻ മിഴിയിൽ തൂമഞ്ഞുതുള്ളി
ആനന്ദ ബിന്ദുവായ് നിറഞ്ഞു നിന്നു
നിറഞ്ഞു നിന്നു
(ഇന്നലെ)
മന്ദമന്ദം ലജ്ജയാലെ മുഖം കുനിഞ്ഞു
സുന്ദരിയാം ആമ്പൽപൂ മൊഴിഞ്ഞു മെല്ലെ
സ്വപ്നത്തിൻ മടിയിൽ
സ്വർഗ്ഗലോക സഞ്ചാരിയെ കിനാവു കണ്ടു
കിനാവു കണ്ടു
(ഇന്നലെ)