Innale nyaaan

ഇന്നലേ ഞാന്‍
Work
Year
Language

ഇന്നലെ ഞാന്‍ നിന്നെ നോക്കി ഇവിടെ വന്നപ്പോള്‍
ചുണ്ടിലൂറിയ പാട്ടു പാടി ഞാനിരുന്നപ്പോള്‍
കരിമ്പു പൂത്ത കാട്ടിലൂടെ കാറ്റു വന്നു പറഞ്ഞു
ഓര്‍ത്തിരിക്കും പെണ്ണിന്നു് ഇവിടേയ്ക്കില്ലാ...
ഇന്നലെ ഞാന്‍ നിന്നെ നോക്കി ഇവിടെ വന്നപ്പോള്‍
ചുണ്ടിലൂറിയ പാട്ടു പാടി ഞാനിരുന്നപ്പോള്‍

നാലാം കുളി കഴിഞ്ഞു പെണ്ണ് നാളെയെത്തീടും
നാണത്തിന്‍ മുത്തണിഞ്ഞു നൃത്തമാടിടും (നാലാം...)
പൂഴി മണലില്‍ വരച്ചിരുന്നൊരു കൈവിരല്‍ത്തുമ്പാല്‍
അപ്പോളെഴുതി ഞാനും നിന്റെ ചിത്രം ഞൊടിയിടയ്ക്കുള്ളില്‍
(ഇന്നലെ ഞാന്‍ ....)

ചൈത്രമാസപ്പൂമ്പുലരി വന്നണയുമ്പോള്‍
മിന്നുകെട്ടിയ കാന്തികള്‍ വന്നുമ്മവെയ്ക്കുമ്പോള്‍ (ചൈത്ര...)
പട്ടുചേല ഞൊറിഞ്ഞുടുത്തു മല്ലികപ്പൂചൂടി
നീ.....താലികെട്ടാനെന്റെ മുന്നില്‍ വന്നു നില്‍ക്കേണം....
(ഇന്നലെ ഞാന്‍ ....)

innalĕ ñān ninnĕ nokki iviḍĕ vannappoḽ
suṇḍilūṟiya pāṭṭu pāḍi ñānirunnappoḽ
karimbu pūtta kāṭṭilūḍĕ kāṭru vannu paṟaññu
orttirikkuṁ pĕṇṇinnu് iviḍeykkillā...
innalĕ ñān ninnĕ nokki iviḍĕ vannappoḽ
suṇḍilūṟiya pāṭṭu pāḍi ñānirunnappoḽ

nālāṁ kuḽi kaḻiññu pĕṇṇ nāḽĕyĕttīḍuṁ
nāṇattin muttaṇiññu nṛttamāḍiḍuṁ (nālāṁ...)
pūḻi maṇalil varaccirunnŏru kaiviralttumbāl
appoḽĕḻudi ñānuṁ ninṟĕ sitraṁ ñŏḍiyiḍaykkuḽḽil
(innalĕ ñān ....)

saitramāsappūmbulari vannaṇayumboḽ
minnugĕṭṭiya kāndigaḽ vannummavĕykkumboḽ (saitra...)
paṭṭusela ñŏṟiññuḍuttu malligappūsūḍi
nī.....tāligĕṭṭānĕnṟĕ munnil vannu nilkkeṇaṁ....
(innalĕ ñān ....)