പാതിരാക്കൊട്ടാരങ്ങളില് ആതിരാപ്പട്ടും ചൂടി വാ...
പാതിരാക്കൊട്ടാരങ്ങളില് ആതിരാപ്പട്ടും ചൂടി വാ...(പാതിരാ..)
ആശ തന്നവനേ അഴകുസുന്ദരനേ.......
(പാതിരാ.....)
മഞ്ഞുതിരും വേളകളില്‍ മനസ്സുതരും ഉമ്മകളില്‍
കനവുകള്‍ നനഞ്ഞോര്മ്മയായി....
യൌവ്വനവും ചാരുതയും ചിറകുതരും ചിന്തകളില്‍
ചിതറിയ ചിമിഴ് ചായമായ്....(മഞ്ഞുതിരും...)
താമരത്തുമ്പീ വാ ... തളിരിലു് താമസമാക്കാന്‍ വാ
താളംപിടിച്ചുള്ളം കൊതിപ്പിച്ചു തംബുരു മീട്ടി
ശ്രുതിക്കുടം മൂളിച്ചു് ..
(പാതിരാ.....)
കാല്‍ക്കുഴയില്‍ കൊഞ്ചലിടും കൊലുസ്സുകൾതന് പുഞ്ചിരിയില്‍
ഇളകിയ മനഃസാക്ഷിയായ്
ചിത്രശിലാ കന്യകയും സകലകലാവല്ലഭനും
സദിരിനു തുടക്കങ്ങളായ്...(കാല്‍ക്കുഴയില്‍ ...)
ചന്ദനക്കല്ലേ നീ ചുരത്തിയ ചന്ദ്രികപ്പാലാലെ
ശര്ക്കരപ്പൂപ്പന്തല് പടർത്തും നൽത്തേന്‍ മഴ-
ചാറിച്ചെളുപ്പം തണുപ്പിച്ചു.......
(പാതിരാ .....)