ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനില്‍
നിത്യതാരകയാകണം
(ഇനിയും...)
വീണ്ടുമിന്നു വിടര്‍ന്നു നിന്നു
വീണടിഞ്ഞ കിനാവുകള്‍
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകള്‍
(ഇനിയും...)
വീണുകിട്ടിയ മോഹമുത്തിനെ
കൈവിടില്ലൊരു നാളിലും
നിന്റെ സ്‌നേഹച്ചിപ്പിയില്‍ ഞാന്‍
ചേര്‍ന്നലിഞ്ഞു മയങ്ങിടും
(ഇനിയും...)