Iniyumee bhoomi

ഇനിയുമീ ഭൂമി
Year
Language

ഇനിയുമീ ഭൂമി ഹരിതമാകും
ഹരിതപത്രങ്ങള്‍ സുവര്‍ണ്ണമാകും
ഒരു നിറം മറ്റൊന്നില്‍ മായുമെന്നാല്‍
എന്റെ ഹൃദയത്തിനുണ്ടൊരേ രാഗം
നിത്യപ്രണയത്തിന്‍ പത്മരാഗം
(ഇനിയുമീ...)

തീ വിഴുങ്ങുന്നൊരു പക്ഷിയെപ്പോല്‍
ഈ വഴി വേനല്‍ പറന്നുപോകും
നീലമണിമുകില്‍പ്പീലി തുള്ളി
നീളവേ വര്‍ഷാമയൂരമാടും
എന്റെ മനസ്സിലും നിന്റെ മനസ്സിലും
എന്നും വസന്തം മാത്രം...
(ഇനിയുമീ...)

മാരനഖക്ഷതം‌പോലെ മണ്ണിന്‍
മാറിലീ തെച്ചികള്‍ പൂചൊരിയേ
മൗനമൊളിപ്പിച്ചൊരാശപോലെ
മാമ്പൂവിന്‍ ഗന്ധം പറന്നുപോകേ
എന്റെ മനസ്സിലും എന്റെ കണ്മുന്നിലും
നീയാം വസന്തം മാത്രം...
(ഇനിയുമീ...)

iniyumī bhūmi haridamāguṁ
haridabatraṅṅaḽ suvarṇṇamāguṁ
ŏru niṟaṁ maṭrŏnnil māyumĕnnāl
ĕnṟĕ hṛdayattinuṇḍŏre rāgaṁ
nityapraṇayattin patmarāgaṁ
(iniyumī...)

tī viḻuṅṅunnŏru pakṣiyĕppol
ī vaḻi venal paṟannuboguṁ
nīlamaṇimugilppīli tuḽḽi
nīḽave varṣāmayūramāḍuṁ
ĕnṟĕ manassiluṁ ninṟĕ manassiluṁ
ĕnnuṁ vasandaṁ mātraṁ...
(iniyumī...)

māranakhakṣadaṁ‌polĕ maṇṇin
māṟilī tĕccigaḽ pūsŏriye
maunamŏḽippiccŏrāśabolĕ
māmbūvin gandhaṁ paṟannuboge
ĕnṟĕ manassiluṁ ĕnṟĕ kaṇmunniluṁ
nīyāṁ vasandaṁ mātraṁ...
(iniyumī...)