ഇനിയും പരിഭവമരുതേ - 2
സ്വാമിന്‍ ഇനിയും പരിഭവമരുതേ
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഗ്നിപരീക്ഷണമരുതേ അരുതേ
(ഇനിയും)
ആയിരം നവരാത്രിമണ്ഡപം താണ്ടി
ഹരിരാഗസാഗരത്തിരകള്‍ നീന്തി
സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍
സാഷ്‌ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍
ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍
(ഇനിയും)
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
കണ്ണീര്‍ മെഴുകി മെനഞ്ഞൊരെന്‍ ജീവിത-
മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു
എന്റെ മുറജപം മാത്രമെന്തേ നീ മറന്നു
(ഇനിയും)