Iniyum miligal (M)

ഇനിയും മിഴികള്‍ (M)
Year
Language

ഉം ….......... ഒ …...........

ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലേ മാഞ്ഞുപോകും ഓര്‍മ്മകളില്‍
മായരുതേ മറയരുതേ ഏഴു നിറമുള്ള ചിരി അഴകേ
പുതു ജീവിതം തളിര്‍ ഇടാം ഓ .. തണല്‍ ആയി ഞാന്‍ ഇനി വരാം ഓ ….
// ഇനിയും മിഴികള്‍‍ …........

എന്തിനു വേറൊരു പാലാഴി പാട്ടായ് നീ ഇല്ല്ലേ
എന്തിനു പുതിയൊരു പൂക്കാലം കൂട്ടായ് നീ ഇല്ലേ
പുളകം പകരും പൂങ്കനവായ് കൂടേ ഞാന്‍ ഇല്ലേ
നേരം സായം സന്ധ്യ തുഴയാം രാത്തോണി
അഴകേ എന്തിനി വേണം വെറുതേ കരയാതെ
ഉം …..........
// ഇനിയും മിഴികള്‍‍ …......

അംബിളി ഏന്തും പൊന്‍മാനേ ഓടി പോകാതേ
കുമ്പിള്‍ നിറയും വെണ്‍നിലവേ താഴേ പൊഴിയാതേ
പനിമഴ നനയും തേന്‍കനവേ മണ്ണില്‍ തൂവാതേ
എന്തേ താമസം എന്തേ കിളിയേ പൊന്‍ കിളിയേ
എന്തേ മൗനം ഇതെന്തേ എന്തേ മിണ്ടാതേ
ഉം …..........

uṁ ….......... ŏ …...........

iniyuṁ miḻigaḽ niṟayarude iniyuṁ vĕṟudĕ piṇaṅṅarude
aliyuṁ ninavin paribhavaṅṅaḽ maḻavil muna kŏṇḍĕḻudarude
innalĕgaḽ kariyila pole māññuboguṁ ormmagaḽil
māyarude maṟayarude eḻu niṟamuḽḽa siri aḻage
pudu jīvidaṁ taḽir iḍāṁ o .. taṇal āyi ñān ini varāṁ o ….
// iniyuṁ miḻigaḽ …........

ĕndinu veṟŏru pālāḻi pāṭṭāy nī illle
ĕndinu pudiyŏru pūkkālaṁ kūṭṭāy nī ille
puḽagaṁ pagaruṁ pūṅganavāy kūḍe ñān ille
neraṁ sāyaṁ sandhya tuḻayāṁ rāttoṇi
aḻage ĕndini veṇaṁ vĕṟude karayādĕ
uṁ …..........
// iniyuṁ miḻigaḽ …......

aṁbiḽi enduṁ pŏnmāne oḍi pogāde
kumbiḽ niṟayuṁ vĕṇnilave tāḻe pŏḻiyāde
panimaḻa nanayuṁ tenkanave maṇṇil tūvāde
ĕnde tāmasaṁ ĕnde kiḽiye pŏn kiḽiye
ĕnde maunaṁ idĕnde ĕnde miṇḍāde
uṁ …..........