നീലപ്പൊയ്കയില് നീന്തി വരും
ഒരു നിറതാലം ആ( നീലപ്പൊയ്കയില്)
കാണാക്കുളിരിന് കതിരോളങ്ങളില്
കടന്നു വന്നവള്‍ ഞാന്‍ ,,ആ (കാണാക്കുളിരിന്)
കടന്നു വന്നവള്‍ ഞാന്‍
(നീലപ്പൊയ്കയില് )
ലാലാല ലാലാല ലാലാ ലല ലാലാല ലാലാല ലാലാ
ഇല്ലിമുളംകാടുകളില്‍ ഇരവും പകലും
ഇണയെ വിളിക്കുന്ന കാറ്റേ(ഇല്ലിമുളം)
ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേ
ഇതുവരെ ഇല്ലാത്തൊരാലസ്യം(ഇന്നവള്‍)
ഇതുവരെ ഇല്ലാത്തൊരാലസ്യം
(നീലപ്പൊയ്കയില് )
ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലലാ
അല്ലിമലര്‍ക്കാടുകളില്‍ അമൃതു പൊഴിക്കും
ആടിക്കാര്മുകിലുകളേ (അല്ലിമലര്‍)
അവള് പുണരുമ്പോള്‍ ഹൃദയം ചൂടും
ഇതുവരെ ഉണരാത്ത രോമാഞ്ചം(അവള്)
ഇതുവരെ ഉണരാത്ത രോമാഞ്ചം
(നീലപ്പൊയ്കയില്)