Iniyoru gaanamaay

ഇനിയൊരു ഗാനമായ്‌
Year
Language

ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി
യാമിനിയാടുന്നു മഞ്ഞിന്‍ മുഖപടവും ചാര്‍ത്തി
താരാഹാരം മാറില്‍ തുള്ളിത്തുള്ളി
ഓരോ ചെറുപൂവിലുമാപ്പദമൂന്നിയാടവേ
(ഇനിയൊരു)

താളം താളമിതാരുടെ നൂപുരമാലോലം
തനനം പാടി ചാഞ്ചാടുന്നു
കാറ്റിന്‍ കൈയ്യില്‍ നിന്നും ചോര്‍ന്നു നറുമണം
പൂവിന്‍ ചുണ്ടില്‍ നിന്നും ചോര്‍ന്നു മധുകണം
ഇനി നാമൊത്തുചേര്‍ന്നനുപല്ലവി ആലപിച്ചിടാം
(ഇനിയൊരു)

കാടിന്‍ കൈകളിലാടുകയാണൊരു പൂക്കാലം
സമയത്തേരില്‍ നാം പായുന്നു
നാമിന്നൊത്തുകൂടും പാനോത്സവമിതാ
നാമിന്നൊത്തുപാടും ഗാനോത്സവമിതാ
മധുപാത്രത്തില്‍ മാദകമുന്തിരിനീര്‍ നിറച്ചിടാം
(ഇനിയൊരു)

iniyŏru gānavumāy porū iduvaḻi rāppāḍi
yāminiyāḍunnu maññin mukhabaḍavuṁ sārtti
tārāhāraṁ māṟil tuḽḽittuḽḽi
oro sĕṟubūvilumāppadamūnniyāḍave
(iniyŏru)

tāḽaṁ tāḽamidāruḍĕ nūburamālolaṁ
tananaṁ pāḍi sāñjāḍunnu
kāṭrin kaiyyil ninnuṁ sornnu naṟumaṇaṁ
pūvin suṇḍil ninnuṁ sornnu madhugaṇaṁ
ini nāmŏttusernnanuballavi ālabicciḍāṁ
(iniyŏru)

kāḍin kaigaḽilāḍugayāṇŏru pūkkālaṁ
samayatteril nāṁ pāyunnu
nāminnŏttugūḍuṁ pānotsavamidā
nāminnŏttubāḍuṁ gānotsavamidā
madhubātrattil mādagamundirinīr niṟacciḍāṁ
(iniyŏru)