ഇനി വരൂ തേന്‍ നിലാവേ
ജീവശാഖി പൂവു ചൂടും
കുളിരേ തേന്‍നിലാവേ
ഇനി വരൂ.... തേന്‍ നിലാവേ...
ഇന്ദ്ര നീലാഭ ചൊരിയും ദീപമേന്തി
നീയെങ്ങു പോയ് നിന്റെ രാജാങ്കണം
എന്റെ വാഴ്വും ഇരുട്ടില്‍ താണുപോയ്..
വരദാനം വേണം ...
വരദാനം വേണം വധുപോല്‍ വാ നിലാവേ
ഇനി വരൂ... തേന്‍ നിലാവേ...
മൗനസംഗീതമുതിരും വീണയല്ലേ മീട്ടുന്നു നീ
വിണ്ണിൻ ആരോമലേ നീയും എതോ കിനാവായ് മായുമോ?
ഹൃദയാകാശമേ..
ഹൃദയാകാശമേ ഉണരൂ ഈ നിലാവില്‍
(ഇനി വരൂ.....)