ആ....
മാംസപുഷ്പം വിരിഞ്ഞു ഒരു
മാദകഗന്ധം പരന്നു
ആരാമ മേനകേ...
ആരാമമേനകേ നീയെന്തിനാ വസന്താ-
രംഭപുഷ്പത്തെ തെരുവില്‍ വിട്ടൂ?
തെരുവില്‍ വിട്ടൂ?
കൌമാരം കഴിഞ്ഞപ്പോല്‍ നീലിമ കൂടിയ
കന്നിയിതള്‍ മിഴിയില്‍ -പൂവിന്റെ
കന്നിയിതള്‍ മിഴിയില്‍
ആയിരം വിരലുകളാല്‍ അഞ്ജനമെഴുതുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു
യൌവനം തുടുപ്പിച്ച പൂങ്കവിളിണയില്‍
അല്ലിയധരങ്ങളില്‍ പൂവിന് അല്ലിയധരങ്ങളില്‍
ആയിരം ചുണ്ടുകള്‍ ചിത്രം വരയ്ക്കുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു
വെണ്ണിലാവുടുപ്പിച്ച പൊന്നാടമുറുക്കുന്ന
നെഞ്ചില്‍ അരക്കെട്ടില്‍-പൂവിന്
നെഞ്ചില്‍ അരക്കെട്ടില്‍
ആയിരം കൈനാഗപ്പത്തികളിഴയുവാന്
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു