Ini nyaaan karayugayilla

ഇനി ഞാൻ കരയുകയില്ല
Year
Language

ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല....
ഇന്നെന്റെ ദേവൻ തിരിച്ചുവരുമ്പോൾ ഒന്നു ഞാൻ മുറുകേ പുണർന്നീടും....
ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല....

ഇതുവരെ ചെയ്തൊരപരാധമാകെ ഈ മണിച്ചുണ്ടിനാൽ മായ്ക്കും....
വാർമഴവില്ലുപോലാ വിരിമാറിൽ വാടിത്തളർന്നു കിടന്നുറങ്ങും....

ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല.....

കോതിയാലൊതുങ്ങാത്തൊരാമുടിച്ചുരുൾ ഞാൻ താ‍മരക്കയ്യാൽ ഒതുക്കി വെയ്ക്കും....
മുഖക്കുരു മുളയ്ക്കുമാ മുഖത്തൊടുമുഖം ചേർന്നീ മണിയറയ്ക്കുള്ളിൽ ഞാൻ കിടന്നുറങ്ങും...

ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല...
ഇന്നെന്റെ ദേവൻ തിരിച്ചുവരുമ്പോൾ ഒന്നുഞാൻ മുറുകേ പുണർന്നീടും....
ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല...

ini ñān karayugilla.... iniyī miḻigaḽ nanayugilla....
innĕnṟĕ devan diriccuvarumboḽ ŏnnu ñān muṟuge puṇarnnīḍuṁ....
ini ñān karayugilla.... iniyī miḻigaḽ nanayugilla....

iduvarĕ sĕydŏrabarādhamāgĕ ī maṇiccuṇḍināl māykkuṁ....
vārmaḻavillubolā virimāṟil vāḍittaḽarnnu kiḍannuṟaṅṅuṁ....

ini ñān karayugilla.... iniyī miḻigaḽ nanayugilla.....

kodiyālŏduṅṅāttŏrāmuḍiccuruḽ ñān dāmarakkayyāl ŏdukki vĕykkuṁ....
mukhakkuru muḽaykkumā mukhattŏḍumukhaṁ sernnī maṇiyaṟaykkuḽḽil ñān kiḍannuṟaṅṅuṁ...

ini ñān karayugilla.... iniyī miḻigaḽ nanayugilla...
innĕnṟĕ devan diriccuvarumboḽ ŏnnuñān muṟuge puṇarnnīḍuṁ....
ini ñān karayugilla.... iniyī miḻigaḽ nanayugilla...