ഉം...........
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ
കാത്തിരിപ്പൂ നിന്റെ കൃഷ്ണന് കണ്ണീരിന് പൂവുമായി (2)
മുകിലായി നിന് മെയ്യില്‍ മഴവില്ലു ഞാന്‍ തോഴി
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ
ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില് നിര്‍വൃതിപൂക്കള്‍ ചൂടി
ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില് നിര്‍വൃതിപൂക്കള്‍
ചൂടുന്നു കുളിരായി പ്രാണനില്‍
// കണ്മണി രാധേ.............//
മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകും വേണു
മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകി
പാടുന്നു മധുരം ഓ പ്രിയേ
// കണ്മണി രാധേ.............//