Indugamalam soodi

ഇന്ദുകമലം ചൂടി
Year
Language

ഇന്ദുകമലം ചൂടി സിന്ധുഭൈരവി പാടി
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടീ പ്രേമഹാരം വാടീ

നീലരാവില്‍ നീരദവാനിലെ
ശാരദചന്ദ്രിക പോലെ
ആര്‍ദ്രയായി വന്നുനീ യാത്രചോദിച്ച നേരം
കാര്‍ത്തികത്താരകം പൊലിഞ്ഞുപോയി
പൊലിഞ്ഞുപോയി

വാടിത്തളര്‍ന്നൊരെന്‍ മാറിലൊതുങ്ങിനീ
മാടപ്പിറാവിനെപ്പോലെ
ആദ്യമായ് അന്നുന്നീ അന്ത്യചുംബനം നല്‍കവേ
രാക്കിളികള്‍ കൂടിക്കരഞ്ഞുപോയി
കരഞ്ഞുപോയി

indugamalaṁ sūḍi sindhubhairavi pāḍi
prāṇasakhī nīyŏrukkiya
premahāraṁ vāḍī premahāraṁ vāḍī

nīlarāvil nīradavānilĕ
śāradasandriga polĕ
ārdrayāyi vannunī yātrasodicca neraṁ
kārttigattāragaṁ pŏliññuboyi
pŏliññuboyi

vāḍittaḽarnnŏrĕn māṟilŏduṅṅinī
māḍappiṟāvinĕppolĕ
ādyamāy annunnī andyasuṁbanaṁ nalgave
rākkiḽigaḽ kūḍikkaraññuboyi
karaññuboyi