Indu kalaadharan

ഇന്ദു കലാധരന്‍
Work
Year
Language

ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം (ഇന്ദുകലാധരന്‍)
ആ താളത്തില്‍ ഒഴുകിവരുന്നൊരു
ശൈലജയല്ലോ നീ...

(ഇന്ദുകലാധരന്‍)

നിന്‍ മിഴിവിടര്‍ന്നാല്‍ വാസരമാകും
നിന്‍ മുടിയഴിഞ്ഞാല്‍ യാമിനിയാകും
നിന്‍ ശാന്തഭാവം ശിശിരമാകും
നിന്റെ ശൃംഗാരം വസന്തമാകും
അനശ്വരമല്ലോ നിന്‍ നടനം
അനുപമല്ലോ നിന്‍ ചലനം

(ഇന്ദുകലാധരന്‍)

നിന്‍ മൃദുസ്മേരം കൌമുദിയാകും
നിന്‍ വിരല്‍ത്തുമ്പില്‍ മാരിവില്‍ പൂക്കും
നിന്‍ രൌദ്രഭാവം ഗ്രീഷ്മമാകും
നിന്‍ കരുണങ്ങള്‍ വര്‍ഷവുമാകും
പുലരണമെന്നും ഈ മഹിയില്‍
നിന്‍ നടനത്താലൊരു സ്വര്‍ഗ്ഗം

(ഇന്ദുകലാധരന്‍)

indugalādharan duḍiyiluṇarttiya
tāḽaṁ anandadāḽaṁ (indugalādharan)
ā tāḽattil ŏḻugivarunnŏru
śailajayallo nī...

(indugalādharan)

nin miḻiviḍarnnāl vāsaramāguṁ
nin muḍiyaḻiññāl yāminiyāguṁ
nin śāndabhāvaṁ śiśiramāguṁ
ninṟĕ śṛṁgāraṁ vasandamāguṁ
anaśvaramallo nin naḍanaṁ
anubamallo nin salanaṁ

(indugalādharan)

nin mṛdusmeraṁ kaൌmudiyāguṁ
nin viralttumbil mārivil pūkkuṁ
nin raൌdrabhāvaṁ grīṣmamāguṁ
nin karuṇaṅṅaḽ varṣavumāguṁ
pularaṇamĕnnuṁ ī mahiyil
nin naḍanattālŏru svarggaṁ

(indugalādharan)