ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്രജാലത്തിലോ..
ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്രജാലത്തിലോ..
പത്മരാഗം ചൂടിയ ചൊടികള്‍ തന്‍
മൌനരാഗത്തിലോ
അലിഞ്ഞു പോയെന്റെ ഹൃദയം
കളഞ്ഞു പോയെന്റെ ഹൃദയം
ഋതുമതി മിഴി കവരും നിന്‍ യൌവ്വനം
മധുമലര്‍ ഇതള്‍ വിരിക്കും പൂങ്കാവനം
ഇമയിതളില്‍ നീഹാരമായ്
ഒരു ലയ ബിന്ദു ഞാന്‍ ഊറിയോ
ഹരിചന്ദനത്തിന്റെ കുളിര്‍ പകരും
തിരുമെയ്യില്‍ ഒരു രോമഹര്‍ഷമായോ...
പടര്‍ന്നു പോയെന്റെ ഹൃദയം
കളഞ്ഞു പോയെന്റെ ഹൃദയം
ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്ര ജാലത്തിലോ..
പത്മരാഗം ചൂടിയ ചൊടികള്‍ തന്‍
മൌനരാഗത്തിലോ...
പ്രിയമൊഴി തുടി കൊട്ടും നിന്‍ മാറിലെ
സുഖരസമായ താളമായ് മാറി ഞാന്‍
അധരങ്ങളില്‍ ഉന്മാദമായ്
ഒരു സര്‍ഗ ഗാനമായ് ഓമലേ
സരിഗമ പാടും നിന്‍ അരക്കെട്ടിലെ
മണിയരഞ്ഞാണത്തിന്‍ കളിചെപ്പിലോ..
മറന്നു പോയെന്റെ ഹൃദയം
കളഞ്ഞു പോയെന്റെ ഹൃദയം
ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്ര ജാലത്തിലോ..
പത്മരാഗം ചൂടിയ ചൊടികള്‍ തന്‍
മൌനരാഗത്തിലോ...
അലിഞ്ഞു പോയെന്റെ ഹൃദയം
കളഞ്ഞു പോയെന്റെ ഹൃദയം