വില്ക്കാനുണ്ടോ സ്വപ്നങ്ങള്‍
സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍
നില്ക്കൂ ചൊല്ലൂ പൂങ്കാറ്റേ
പൊന്നോണപ്പൂവിന്റെ നാട്ടീന്നും
എന്നിങ്ങു വന്നു നീ പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും
കുഞ്ഞിക്കാറ്റേ...
വില്ക്കാനുണ്ടോ സ്വപ്നങ്ങള്‍
സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍
നില്ക്കൂ ചൊല്ലൂ പൂങ്കാറ്റേ
തെങ്ങിളനീരിന്റെ നാട്ടീന്നും
ഇങ്ങോടിവന്നൊരെന് പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും
കുഞ്ഞിക്കാറ്റേ...
(വില്ക്കാനുണ്ടോ)
ദീപങ്ങളല്ലിങ്ങു കണ്ചിമ്മും
തീരാദുഃഖങ്ങള്‍
മേലേ മിന്നും പൂമാനം
താഴേ കണ്ണീര്‍പാടങ്ങള്‍
ഓരോരോ പയ്യാരം കൈമാറി
കൂരിരുള്ക്കൂട്ടിലുറക്കൊഴിക്കാം
വെള്ളാരംകുന്നിന് പാട്ടു മൂളും
ചെല്ലക്കാറ്റേ...
(വില്ക്കാനുണ്ടോ)
തീയുള്ള പാട്ടിന് പന്തങ്ങള്‍
തീരത്തു കത്തുമ്പോള്‍
ചേറില്‍ പൂക്കും ചെന്താരിന്‍
മാറില്‍ വിങ്ങും ദുഃഖങ്ങള്‍
ഈറനാക്കീടുന്നൊരീണങ്ങള്
ദൂരത്ത് പാടുന്നു രാപ്പാടി
പൊന്നാര്യന്‍ കൊയ്യും പാട്ടു പാടും
കന്നിക്കാറ്റേ
(വില്ക്കാനുണ്ടോ)