ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന സുഗന്ധം വന്നു നിറയുകയോ
എന്നില്‍ നീയൊരു ചന്ദനലതയായ് പുല്‍കിപ്പടരുകയോ
പാമ്പിന്‍ കാവില് പാലപ്പൂവിലും
മധുരസം തുളുമ്പും വൈശാഖം
പനിനീര്‍ പന്തലില്‍ മാരനു നല്‍കാന്‍
മധുരസമൊരുക്കും വൈശാഖം
നീയതിലൊരു പൂവല്ലേ എന്റെ നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ
യൗവ്വന മധുമഞ്ജരിയിലെ രോമാഞ്ചം...
രോമാഞ്ചം....
(ഇന്ദീവരങ്ങള്‍ പൂത്തു)
നാലില്ലങ്ങളില്‍ ഋതുമംഗലകള്‍
മൃഗമദം ചാര്‍ത്തും വൈശാഖം
നളചരിതത്തിലെ അരയന്നങ്ങളെ
ദൂതിനയയ്ക്കും വൈശാഖം
നീയൊരു ദമയന്തിയല്ലേ എന്റെ ആരാധികയല്ലേ
നേദിക്കൂ നേദിക്കൂ നിന്റെ
മാനസ മലര്‍ത്താലത്തിലെ നൈവേദ്യം...
നൈവേദ്യം....
(ഇന്ദീവരങ്ങള്‍ പൂത്തു)