Indeevaradalanayanaa

ഇന്ദീവരദളനയനാ
Year
Language

ഇന്ദീവരദളനയനാ കൃഷ്ണാ
ഇന്ദ്രനീലമണിവര്‍ണ്ണാ
ഇന്ദിരാ രമണാ നീയെന്നുള്ളില്‍
ഇന്ദുബിംബമായുദിക്കേണം

കൃഷ്ണാ കൃഷ്ണാ മഥുരാധിപ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ മധുസൂദന കൃഷ്ണാ

മധുരദര്‍ശന നിന്മലര്‍മിഴിയും
നറുതേന്മൊഴിയും മധുരം
മധുരം നിന്മൃദുഹസിതം ഹാ
മദുമധുരം മുരളീനിനദം

കൃഷ്ണാ കൃഷ്ണാ കരുണാമയ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ സുരനായക കൃഷ്ണാ

മധുരം മാറിലണിഞ്ഞൊരു കൗസ്തുഭ-
മണിയും ഹരിചന്ദനവും
മധുരം നിന്‍ അരമണിയും ഹാ
മധുമധുരം പദതാമരയും

കൃഷ്ണാ കൃഷ്ണാ മുരളീധര കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ വരദായക കൃഷ്ണാ

മണിമുടിയഴകിതു കണികാണ്മതി-
നായുണരുന്നൂ മിഴികള്‍..കൃഷ്ണാ
മലരടിയഴകിതു കിനാവു കാണാന്‍
മിഴികള്‍ മയങ്ങുന്നൂ..കൃഷ്ണാ

ഇന്ദീവരദളനയനാ.. കൃഷ്ണാ....
ഇന്ദ്രനീലമണിവര്‍ണ്ണാ...കൃഷ്ണാ...
ഇന്ദീവരദളനയനാ... കൃഷ്ണാ...

കൃഷ്ണാ കൃഷ്ണാ മഥുരാധിപ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ മധുസൂദന കൃഷ്ണാ

കൃഷ്ണാ കൃഷ്ണാ കരുണാമയ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ സുരനായക കൃഷ്ണാ

കൃഷ്ണാ കൃഷ്ണാ മുരളീധര കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ വരദായക കൃഷ്ണാ

indīvaradaḽanayanā kṛṣṇā
indranīlamaṇivarṇṇā
indirā ramaṇā nīyĕnnuḽḽil
indubiṁbamāyudikkeṇaṁ

kṛṣṇā kṛṣṇā mathurādhiba kṛṣṇā
kṛṣṇā kṛṣṇā madhusūdana kṛṣṇā

madhuradarśana ninmalarmiḻiyuṁ
naṟudenmŏḻiyuṁ madhuraṁ
madhuraṁ ninmṛduhasidaṁ hā
madumadhuraṁ muraḽīninadaṁ

kṛṣṇā kṛṣṇā karuṇāmaya kṛṣṇā
kṛṣṇā kṛṣṇā suranāyaga kṛṣṇā

madhuraṁ māṟilaṇiññŏru kaustubha-
maṇiyuṁ harisandanavuṁ
madhuraṁ nin aramaṇiyuṁ hā
madhumadhuraṁ padadāmarayuṁ

kṛṣṇā kṛṣṇā muraḽīdhara kṛṣṇā
kṛṣṇā kṛṣṇā varadāyaga kṛṣṇā

maṇimuḍiyaḻagidu kaṇigāṇmadi-
nāyuṇarunnū miḻigaḽ..kṛṣṇā
malaraḍiyaḻagidu kināvu kāṇān
miḻigaḽ mayaṅṅunnū..kṛṣṇā

indīvaradaḽanayanā.. kṛṣṇā....
indranīlamaṇivarṇṇā...kṛṣṇā...
indīvaradaḽanayanā... kṛṣṇā...

kṛṣṇā kṛṣṇā mathurādhiba kṛṣṇā
kṛṣṇā kṛṣṇā madhusūdana kṛṣṇā

kṛṣṇā kṛṣṇā karuṇāmaya kṛṣṇā
kṛṣṇā kṛṣṇā suranāyaga kṛṣṇā

kṛṣṇā kṛṣṇā muraḽīdhara kṛṣṇā
kṛṣṇā kṛṣṇā varadāyaga kṛṣṇā