വീണ്ടും വീണ്ടും ചിരിതന്‍ ചിറകില്‍
വന്നും പോയും രാഗിലമാകും നിമിഷങ്ങള്‍
ആദ്യം കൺകള് ഇടഞ്ഞപ്പോള്‍ മുതല്‍
എന്തേ എന്മനം തരളിതമായ് മാറുവാന്‍...
നിന്നും നടന്നും....നടന്നും നിന്നും
അറിയാതെ അനുദിനമാരെ കാക്കുന്നു
നിന്നിലെ സ്വപ്നം ഞാനായെങ്കിലോ
എന്നെന്നിലെ മൌനം സ്വരമായ് ഉണരുന്നു
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ...നിന്നെ ഞാന്‍ പ്രേമിക്കുന്നു..
വീണ്ടും വീണ്ടും ചിരിതന്‍ ചിറകില്‍
വന്നും പോയും രാഗിലമാകും നിമിഷങ്ങള്‍..
ഒരു സുമമുകുളം വിരിയും നേരം
ആരെന്റെ ഹൃദയം ഒന്നായ് വാഴുന്നു
ആരോ നീ...ഒന്നു പറയൂ നീ...
എന്റെ പ്രതീക്ഷയെന്തിനു നീയായ് വിടരുന്നു..
മൂകതയായി ഞാന്‍ നിറയണമോ
ഒരു നാദപതംഗമായ് നിന്നെ തുടരണമോ..
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ...നിന്നെ ഞാന്‍ പ്രേമിക്കുന്നു..